ഇടിമിന്നലില്‍ തൊഴുത്തിന് തീപിടിച്ചു

ആലപ്പുഴ: ഇടിമിന്നലില്‍ പശുത്തൊഴുത്തിന് തീപിടിച്ചു. വളവനാട് കരുണ നിവാസില്‍ വി.കെ. തിരുമേനിയുടെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തിനാണ് വെള്ളിയാഴ്ച വൈകിട്ടോടെ തീപിടിച്ചത്. സമീപവാസി അറിയിച്ചതിനെത്തുടര്‍ന്ന് ആലപ്പുഴയിൽനിന്ന്​ എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻ, അസി.​ സ്റ്റേഷൻ ഓഫിസർമാരായ ആര്‍. ഗിരീഷ്, വി.എം. ബദറുദ്ദീൻ ഫയർ ഓഫിസർമാരായ ആര്‍.ഡി. സനൽകുമാർ, കെ.ആര്‍. അനീഷ്, മുഹമ്മദ് നിയാസ്, ആൻറണി ജോസഫ്, കെ.എസ്. ഷാജി എന്നിവരാണ് രക്ഷാപ്രവർത്തനത്തില്‍ ഏര്‍പ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.