പൂങ്കാവ്​ പള്ളിയിൽ വിരുദ്ധവാരാചരണത്തിന്​ നാളെ തുടക്കം

ആലപ്പുഴ: തീർഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയിൽ വിശുദ്ധവാരാചരണം ഈ മാസം 10 മുതൽ 17 വരെ നടത്തും. ഞായാറാഴ്ച രാവിലെ ആറിന്​ കുരുത്തോല വെഞ്ചെരിപ്പ്​, തുടർന്ന്​ വിശ്വാസികൾ പ്രദക്ഷിണമായി 'ദാവീദിൻ സുതന്​ ഓശാന' പാടി പള്ളിയിലെത്തും. ദിവ്യബലിക്ക്​ ഫാ. ബെനസ്റ്റ്​ ജോസഫ്​ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട്​ അഞ്ചിന് ചെട്ടികാട് കടപ്പുറത്തുനിന്ന് പൂങ്കാവ് പള്ളിയിലേക്ക്​ പരിഹാര പ്രദക്ഷിണം നടക്കും. ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് ആനാപറമ്പിൽ സമാപനസന്ദേശം നൽകും. തിങ്കളാഴ്​ച മുതൽ 13 വരെ രാവിലെ ആറിനും ഏഴിനും ദിവ്യബലി, തുടർന്ന്​ കുരിശിന്‍റെ വഴി, വൈകീട്ട്​ 6.30ന് ദിവ്യബലി, ഗാട്ടോയിൽ കുരിശിന്‍റെ വഴി എന്നിവയുണ്ടാകും. 14ന്​ പെസഹവ്യാഴം ദിനത്തിൽ വൈകീട്ട്​ ആറിന്​ തിരുവത്താഴപൂജ. ഡോ. സ്റ്റാൻലി റോമൻ ബിഷപ് എമരിത്തൂസ് മുഖ്യകാർമികത്വം വഹിക്കും. രാത്രി എട്ടുമുതൽ പുലർകാലംവരെ ദീപക്കാഴ്ച സമർപ്പണം. രാത്രി 11ന്​ നേർച്ച കഞ്ഞിവെപ്പ്​ ആരംഭം. രാത്രി 12 മുതൽ കുരിശിന്‍റെ വഴിയിലെ ധ്യാനം. 15ന്​ ദുഃഖവെള്ളിയാഴ്ച രാവിലെ നാലുമുതൽ ഉച്ചക്ക്​ ഒന്നുവരെ കുരിശിന്‍റെ വഴി. പാരിഷ് ഹാളിൽ രാവിലെ അഞ്ച്​ മുതൽ ഉച്ചക്ക്​ രണ്ടുവരെ നേർച്ചക്കഞ്ഞി വിതരണം. വൈകീട്ട്​ മൂന്നിന്​ കർത്താവിന്‍റെ പീഡസഹനാനുസ്മരണം, വചന പ്രഘോഷണം, വിശ്വാസികളുടെ പ്രാർഥന, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം. തുടർന്ന് കർത്താവിന്‍റെ അത്ഭുതപീഡാനുഭവ തിരുസ്വരൂപം വഹിച്ച്​ നഗരികാണിക്കൽ. രാത്രി 12ന് കബറടക്കശുശ്രൂഷ. 16ന്​ രാത്രി 10.30ന് തീ, തിരി, വെള്ളം വെഞ്ചെരിച്ച് പെസഹ പ്രഘോഷണം, ജ്ഞാനസ്നാനവത വാഗ്​ദാന നവീകരണം, ഉയിർപ്പ് കുർബാന. 17ന്​ ഈസ്റ്റർ ഞായർ രാവിലെ എട്ടിന്​ ദിവ്യബലി. വാർത്തസമ്മേളനത്തിൽ ഫാ. അഗസ്​റ്റിൻ സിബി. ഫാ. ബെനസ്റ്റ്​ ജോസഫ്, തങ്കച്ചൻ പുത്തൻപറമ്പിൽ, വർഗീസ് തിയശ്ശേരി, രാജു കുറുത്തുപറമ്പ്, ജോർജ്​ ചെറുതയ്യിൽ, മാർട്ടിൻ കടപ്പുറത്ത്​ തയ്യിൽ എന്നിവർ പ​​​​ങ്കെടുത്തു. ആലപ്പുഴയിൽ കുരിശിന്‍റെ വഴി നാളെ ആലപ്പുഴ: വിവിധ കത്തോലിക്ക ഇടവകകളിലെ വിശ്വാസികൾ സംയുക്തമായി ഓശാന ഞായർ ദിവസമായ 10ന്​ നഗരത്തിൽ കുരിശിന്‍റെ വഴി നടത്തും. വൈകീട്ട് നാലിന് പഴവങ്ങാടി മാർ സ്ലീവ ഫൊറോന പള്ളിയിൽനിന്ന്​ ആരംഭിക്കുന്ന കുരിശിന്‍റെ വഴി നഗരം ചുറ്റി മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ സമാപിക്കും. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ ആമുഖ സന്ദേശം നൽകും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം സമാപന സന്ദേശം നൽകും. ആലപ്പുഴ പട്ടണത്തിലെ ലത്തീൻ, സിറോ മലങ്കര, സിറോ മലബാർ റീത്തുകളിൽപെട്ട പള്ളികളിലെ വിശ്വാസികളാണ് കുരിശിന്‍റെ വഴിയിൽ അണിചേരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.