കുഴി തങ്ങളുടേതല്ലെന്ന് ഉദ്യോഗസ്ഥർ ആലപ്പുഴ: അമ്പലപ്പുഴയിൽ പൈപ്പ് ചോർച്ചയെത്തുടർന്ന് രൂപപ്പെട്ട കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെ ഉദ്യോഗസ്ഥരോട് ജല അതോറിറ്റി വിശദീകരണം തേടി. അതോറിറ്റി വിജിലൻസ് വിഭാഗം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണിത്. ആലപ്പുഴ പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ, രണ്ട് അസിസ്റ്റന്‍റ് എൻജിനീയർമാർ, ഓവർസിയർ എന്നിവരോടാണ് വിശദീകരണം തേടിയത്. പൈപ്പ് ചോർച്ച യഥാസമയം പരിഹരിച്ച് കുഴിയടക്കാത്തതിന്റെ പേരിൽ നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. എന്നാൽ, ചോർച്ച കണ്ടെത്താനും റോഡ് കുഴിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാനും വൈകിയെന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തകഴി കേളമംഗലം സ്വദേശി അജയകുമാറിന് കഴിഞ്ഞ ഒക്ടോബർ 30ന് ഇരുചക്ര വാഹനവുമായി കുഴിയിൽ വീണ് ഗുരുതര പരിക്കേൽക്കുകയും നവംബർ നാലിന് മരിക്കുകയുമായിരുന്നു. ഏറെനാൾ മൂടാതെ കിടന്ന കുഴിയാണ് അപകടമുണ്ടാക്കിയത്. അജയകുമാർ മരിച്ചത് ആലപ്പുഴ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടി ഉണ്ടായ കുഴിയിൽ വീണല്ലെന്ന വാദവും ഉദ്യോഗസ്ഥർ മുന്നോട്ടുവെക്കുന്നുണ്ട്. വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി കിട്ടിയ മെമ്മോക്കുള്ള മറുപടിയിലാണ് ഈ വാദം. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴ ക്ഷേത്രത്തിന് പടിഞ്ഞാറ് പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വീണായിരുന്നു അപകടം. ഏറെനാൾ മൂടാതെ കിടന്ന കുഴി അജയകുമാർ മരിച്ച ദിവസമാണ് അധികൃതർ മൂടിയത്. ചോർച്ച പരിഹരിച്ച് കുഴിയടച്ചത് ആലപ്പുഴ ജലപദ്ധതി അധികൃതരാണ്. എന്നാൽ, കുഴിയുണ്ടായത് ഈ പദ്ധതിയിലെ പൈപ്പ് ചോർന്നല്ലെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.