must അമ്പലപ്പുഴ: . വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂനിറ്റിന്‍റെ നേതൃത്വത്തിലാണ് 'കരുതൽ' എന്ന പേരിൽ സഹായം നൽകിയത്.ഫെബ്രുവരി 27 രാത്രിയിലാണ് കച്ചേരി മുക്കിന് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന നാല് വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തമുണ്ടായത്.രമേശന്‍റെ അലൻ ബേക്കറിയുടെ രണ്ടുകടമുറികൾ, വിജയന്‍റെ പൂജാ സ്റ്റോഴ്സ്, ഷാജിയുടെ റാണി മെഡിക്കൽ സ്റ്റോർ, ചന്ദ്രന്‍റെ ടെയ്ലറിങ് ഷോപ്പ് എന്നിവയാണ് കത്തി നശിച്ചത്. 20 ലക്ഷം രൂപക്കു മുകളിൽ നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്. തീ പിടിത്തത്തെത്തുടർന്ന് ഉപജീവനം നഷ്ടപ്പെട്ട ഈ വ്യാപാരികൾക്ക് യൂനിറ്റിന്‍റെ നേതൃത്വത്തിൽ 25,000 രൂപ വീതമാണ് നൽകിയത്. അമ്പലപ്പുഴ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ധനസഹായ വിതരണം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്‍റ് എൻ.മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രതാപൻ സൂര്യാലയം, തോമസ് കണ്ടഞ്ചേരി ,മുജീബ് റഹ്മാൻ, മുസ്തഫ ബ്രദേഴ്സ്, എം.എം. ബഷീർ, ജമാൽ അരീപ്പുറം, ബഷീർ തട്ടാ പറമ്പിൽ, അഹമ്മദ്, മനോജ്, സുരേഷ് കാമേഴം, അൻസാരി എന്നിവർ സംസാരിച്ചു. ചിത്രം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ധനസഹായ വിതരണം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.