പ്രതീകാത്മക കല്ലിടൽ; യൂത്ത് കോൺഗ്രസ് മർച്ചിൽ ഉന്തുംതള്ളും

മാവേലിക്കര: യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാവേലിക്കര താലൂക്ക് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി. പ്രതീകാത്മക കെ-റെയില്‍ കല്ല് സ്ഥാപിക്കാനെത്തിയ പ്രവര്‍ത്തകരെ ബുദ്ധജങ്ഷനില്‍ പൊലീസ് തടഞ്ഞു. ഇതിനിടെയാണ് ഉന്തും തള്ളും ഉണ്ടായത്. പ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ചെന്ന ആരോപണം ഉന്നയിച്ച് പ്രവര്‍ത്തകര്‍ വീണ്ടും പൊലീസിനടുത്തേക്ക് എത്തിയതോടെയാണ് ലാത്തി വീശിയത്. നാലോളം യൂത്ത് കോണ്‍ഗ്രസുകാരെ ഇതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ മനു ഫിലിപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹകസമിതി അംഗം മീനു സജീവ്, ജില്ല ജനറല്‍ സെക്രട്ടറി ശംഭു പ്രസാദ്, നേതാക്കളായ രജിന്‍, തന്‍സീര്‍ കണ്ണനാകുഴി, ഷൈജു ജി. സാമുവല്‍, രജിന്‍ എസ്. ഉണ്ണിത്താന്‍, സുഹൈര്‍ വള്ളികുന്നം, മഹേഷ് മുരളി, സിംജോ സാമുവല്‍ സഖറിയ, റിയാസ് പത്തിശ്ശേരില്‍, ഷംജിത്ത് മരങ്ങാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചിത്രം യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാവേലിക്കര താലൂക്ക് ഓഫിസ് മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ ഉന്തും തള്ളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.