ആലപ്പുഴ: വനിത-ശിശു വികസന വകുപ്പിന് കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയില്‍ നിയമനത്തിന് വാക്-ഇന്‍ ഇന്‍റര്‍വ്യൂ 12ന് രാവിലെ നടക്കും. എം.എസ്സി/എം.എ (സൈക്കോളജിയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും) യോഗ്യതയുള്ള 25 വയസ്സ് കഴിഞ്ഞ വനിതകള്‍ക്ക് പങ്കെടുക്കാം. 30- 45 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം. രാവിലെ 9.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം. പ്രതിമാസ വേതനം- 12,000 രൂപ. ഫോണ്‍: 0471 2348666. ഇ-മെയില്‍ keralasamakhya@gmail.com. വെബ്സൈറ്റ്: www.keralasamakhya.org.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.