സ്കൂള്‍ കെട്ടിടം നിർമാണോദ്ഘാടനം നടന്നു

അമ്പലപ്പുഴ: കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞഭാഗമായി ഒരുകോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തി‍ൻെറ നിർമാണം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആറ്​ ക്ലാസ് മുറിയും രണ്ട്​ ശൗചാലയ ബ്ലോക്കുമാണ് നിർമിക്കുക. കിഫ്ബി പദ്ധതിയിലാണ് പണം അനുവദിച്ചത്. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. കവിത, ജില്ല പഞ്ചായത്ത്​ അംഗം പി. അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ജയരാജ്, പഞ്ചായത്ത്​ അംഗം മനോജ് കുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഓഡിനേറ്റർ എ.കെ. പ്രസന്നൻ, എ.ഇ.ഒ ദീപ റോസ്, സ്കൂൾ എച്ച്.എം. എൽ. അനുപമ, പി.ടി. .എ പ്രസിഡന്‍റ്​ എം. ഉമേഷ്, പ്രിൻസിപ്പൽ വി. അനൂജ എന്നിവര്‍ സംസാരിച്ചു. പടം: കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിര്‍മിച്ച കെട്ടിടത്തി‍ൻെറ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.