ബസിൽ പെൺകുട്ടിയെ ശല്യംചെയ്ത ആളെ പൊലീസിൽ ഏൽപിച്ചു

അരൂർ: കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയെ ശല്യംചെയ്ത ആളെ പൊലീസിൽ ഏൽപിച്ചു. ചേർത്തലയിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിൽ പെൺകുട്ടിയെ ശല്യംചെയ്ത മുഹമ്മ തേജസ്സ്​ വീട്ടിൽ സുനിൽകുമാറിനെയാണ്​ (49) മറ്റുയാത്രികർ ചേർന്ന് അരൂർ പൊലീസിന് കൈമാറിയത്​. ബസ് ചന്തിരൂർ ഭാഗത്ത് എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യാൻ തുടങ്ങിയത്. പെൺകുട്ടി ബഹളംവെച്ചതോടെ ബസ് അരൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.