ഇതെന്തൊരു പാലമാ...

അമ്പലപ്പുഴ: പാലം നിർമാണം പൂർത്തിയാക്കിയിട്ടും അപ്രോച് റോഡ് നിർമിച്ചില്ല. ദുരിതത്തിലായി നാട്ടുകാരും കർഷകരും. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കരുമാടി മാമൂട് ജങ്​ഷന് തെക്ക് ചെറുതുരുത്തി പാടശേഖരത്തിന് സമീപമാണ് അപ്രോച്​ റോഡ്​ നിർമിക്കാതെ പാലം നിർമാണം പൂർത്തിയാക്കിയത്. ഫ്ലാഷ് ജങ്​ഷൻ മുതൽ കാറാടി തോടുവരെ 2,64,698 രൂപ ചെലവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ചെറുതുരുത്തി പാടശേഖരവുമായി ബന്ധിപ്പിക്കുന്ന പാലത്തി‍ൻെറ വടക്ക് ഭാഗത്തു മാത്രമാണ് അപ്രോച്​ റോഡ്​ നിർമിച്ചിരിക്കുന്നത്. തെക്ക് ഭാഗത്ത് പാടശേഖരവും ഇതിനു സമീപങ്ങളിലായി നൂറുകണക്കിന് കുടുംബങ്ങളുമാണ് താമസിക്കുന്നത്. ഇവർക്ക് റോഡിലെത്താനുള്ള ഏക യാത്രാമാർഗമാണിത്. കൂടാതെ പാടശേഖരത്തുനിന്ന് നെല്ല് കയറ്റാനും അപ്രോച്​ റോഡ്​ നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്നാണ് കർഷകർ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ആവശ്യം. (ചിത്രം...അപ്രോച്​ റോഡ്​ നിർമിക്കാതെ പാലം നിർമാണം പൂർത്തിയാക്കിയ നിലയില്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.