മദ്യനയത്തെ അപലപിച്ച്​ മഹല്ല് ജമാഅത്ത്​ കൗൺസിൽ

ആലപ്പുഴ: സർക്കാറി‍ൻെറ വിനാശകരമായ മദ്യനയത്തെ മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ല നേതൃയോഗം അപലപിച്ചു. കേരളത്തെ മദ്യ ഭ്രാന്താലയം അക്കരുതെന്ന്​ യോഗം ഉദ്​ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡൻറ്​ സാദത്ത് ഹമീദ് പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ ആസിഫ് അലി അധ്യക്ഷതവഹിച്ചു. സംസ്ഥാന-ജില്ല നേതാക്കളായ ഫാറൂഖ് സകാഫി, ജലീൽ എസ്.പെരുമ്പലത്ത്​, സൈജു വാഴകടയിൽ, സിറാജുദ്ദീൻ അമ്പലപ്പുഴ, എം.എം. സലിം, ഖാദർ, ബഷീർ, താഹ, കെ.എച്ച്. ബാബുജൻ എന്നിവർ പങ്കെടുത്തു തകഴി അനുസ്മരണം ആലപ്പുഴ: കേരള കോൺഗ്രസ്‌ എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ തകഴി ശിവശങ്കരപ്പിള്ളയുടെ 23ആം ചരമവാർഷിക ദിനമായ ഞായറാഴ്ച അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ആലപ്പുഴ ഇരുമ്പ്പാലത്തിനു സമീപം കേരളഹൗസിൽ ഇതോടനുബന്ധിച്ച്, 1500ലധികം വ്യത്യസ്ത ചിത്രങ്ങൾ വരച്ച്​ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ നെടുംകുന്നം സ്വദേശിയായ അലീന ഷെറിൻ ഫിലിപ്പി‍ൻെറ ചിത്രപ്രദർശനം ഉച്ചക്ക് 12ന്​ ആരംഭിക്കും. തുടർന്ന് കവിയരങ്ങ്, കഥയരങ്ങ്, തഴിയുടെ രചനകളെക്കുറിച്ചുള്ള ചർച്ചകൾ, കലാകാരന്മാരെ ആദരിക്കൽ, നാടൻ പാട്ടുകൾ എന്നിവയുണ്ടാകും. വൈകീട്ട് അഞ്ചിന്​ അനുസ്മരണ സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കും. അഭിമുഖം നാളെ ആലപ്പുഴ: ജില്ല എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ചിനോട്​ അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വെള്ളിയാഴ്ച രാവിലെ 10ന് സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ബി.എഡും അതത് വിഷയങ്ങളില്‍ പി.ജിയും ഉള്ളവര്‍ക്ക് കെമിസ്ട്രി, സോഷ്യല്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബോട്ടണി ആൻഡ്​ സുവോളജി, ഫിസിക്സ്, ഫിസിക്കല്‍ എജുക്കേഷന്‍ വിഷയങ്ങളിലെ അധ്യാപന തസ്തികയിലേക്ക് അപേക്ഷിക്കാം. ആര്‍ട്ട് ആൻഡ് ക്രാഫ്റ്റ്, ഡാന്‍സ്, മ്യൂസിക്ക് ഫാക്കല്‍റ്റി തസ്തികയിലേക്ക് അതത് മേഖലയില്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ബിരുദവും പ്രീ പ്രൈമറി ട്രെയിനിങ്​ കോഴ്സ് യോഗ്യതയുമുള്ളവരെ കിൻഡര്‍ ഗാര്‍ട്ടന്‍ ടീച്ചര്‍ തസ്തിയിലേക്ക് പരിഗണിക്കും. ഫോണ്‍: 04772230624, 8304057735.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.