വടുതല: അരൂക്കുറ്റി പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷം. പഞ്ചായത്തിലെ രണ്ട് മൂന്ന് വാർഡുകളിൽ നായ് ശല്യം കാരണം ജനം ഭീതിയിലാണ്. ഹിദായത്ത് പരിസരങ്ങളിലെ ആറോളം പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പകലാണ് ആക്രമണം കൂടുതൽ നടക്കുന്നത്. മുറ്റം വൃത്തിയാക്കി കൊണ്ടിരുന്ന സ്ത്രീയെയും ഭർത്താവിനെയും നായ് ആക്രമിച്ചു. പള്ളിയിലേക്ക് പോകുകയായിരുന്ന റിട്ട. അധ്യാപകനെ പിന്നിൽനിന്ന് വന്ന നായ് കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. പേബാധയുള്ള നായ്ക്കളുടെ ആക്രമണം ഭയന്ന് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. പാൽ, പത്രവിതരണക്കാർ, ട്യൂഷനും മദ്റസയിലും പോകുന്ന കുട്ടികൾ, പ്രഭാത സവാരിക്കാരെല്ലാം ഭയത്തോടെയാണ് സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.