ചെങ്ങന്നൂർ: തട്ടുകടയിലെ ഗുണ്ടവിളയാട്ടം ചോദ്യം ചെയ്ത വയോധികന് കുത്തേറ്റ സംഭവത്തിലെ പ്രതിയെ പിടികൂടി. തിരുവല്ല കുളക്കാട് യമുന നഗറിലെ ദർശന വീട്ടിൽ സ്റ്റോയി വർഗീസിനെയാണ് (25) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമം തടയാൻ ശ്രമിച്ച തിരുവൻവണ്ടൂർ ഇരമല്ലിക്കര ആറ്റുപുറത്ത് വീട്ടിൽ ചന്ദ്രശേഖരൻ നായർക്കാണ്(65) കുത്തേറ്റത്. മാർച്ച് ഒന്നിന് വൈകീട്ട് നാലോടെയായിരുന്നു സംഭവം. തിരുവൻവണ്ടൂർ ഒന്നാം വാർഡിൽ മദനശ്ശേരി കടവിനുസമീപം കളീക്കൽ മുരളീധരൻ നടത്തുന്ന തട്ടുകടയിലാണ് സംഭവത്തിന് തുടക്കം. കത്തിയും കുരുമുളകു സ്പ്രേയുമായി കടയിലെത്തിയ പ്രതി 500 രൂപ ആവശ്യപ്പെട്ടു. പണം കൊടുക്കാതിരുന്നതിനെ തുടർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി. കടയിൽനിന്ന് ഇറങ്ങിയോടിയ മുരളീധരനെ ബൈക്കിൽ പിന്തുടർന്നു. ജീവരക്ഷാർഥം വഴിയരികിൽ കണ്ട ആറ്റുപുറത്തെ വീട്ടിലേക്ക് മുരളീധരൻ ഓടിക്കയറി. ശബ്ദം കേട്ട് ഇറങ്ങിവന്ന ചന്ദ്രശേഖരൻ നായർ തടയാൻ ശ്രമിച്ചെങ്കിലും കത്തിവീശി ഭീഷണി മുഴക്കുകയും കുരുമുളകു സ്പ്രേ പ്രയോഗവും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തടിച്ചുകൂടിയ നാട്ടുകാരും ചന്ദ്രശേഖരൻ നായരും ചേർന്ന് ഗുണ്ടയെ കീഴ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ കൈത്തണ്ടയിൽ കുത്തേൽക്കുകയായിരുന്നു. ഇതിനിടെ, ബൈക്കിൽ കടന്നുകളഞ്ഞു. ചെങ്ങന്നൂർ പൊലീസ് ഞായറാഴ്ച രാത്രി പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.