ഹരിപ്പാട്: നഗരസഭയിൽ കെ-റെയിലിന് എതിരായി ബി.ജെ.പി അവതരിപ്പിച്ച പ്രമേയം യു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ച് എതിർത്തു. പാർലമെന്‍ററി പാർട്ടി ലീഡർ പി.എസ്. നോബിൾ അവതരിപ്പിച്ച പ്രമേയമാണ് 14 അംഗങ്ങളുള്ള യു.ഡി.എഫും 10 അംഗങ്ങളുള്ള എൽ.ഡി.എഫും എതിർത്തത്. നഗരസഭ കൗൺസിലിൽ നോട്ടീസ് നൽകാതെയാണ് ബി.ജെ.പി കൗൺസിലർ പ്രമേയം അവതരിപ്പിച്ചത്. പദ്ധതിക്ക് യു.ഡി.എഫ് എതിരാണെന്നത് പരസ്യമായ നിലപാടാണ്. വേണ്ടത്ര ചർച്ചയോ മുൻകൂർ നോട്ടീസോ നൽകാതെ രാഷ്ട്രീയലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ പ്രമേയം അവതരിപ്പിച്ചതിനാലാണ് വിട്ടുനിന്നതെന്ന് കോൺഗ്രസ് കൗൺസിലർമാർ പറഞ്ഞു. എന്നാൽ, എൽ.ഡി.എഫിനെ പിന്തുണക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.