പഠനോപകരണ വിതരണം നടത്തി

ആലപ്പുഴ: നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായുള്ള പഠനോപകരണങ്ങളായ മേശയും, കസേരയും വിതരണം ചെയ്തു. നാലു ലക്ഷം രൂപ അടങ്കല്‍ വകയിരുത്തി 50 ഗുണഭോക്താക്കള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത് ബീച്ച് , വാടക്കല്‍, സീവ്യൂ, കാഞ്ഞിരചിറ, ഗുരുമന്ദിരം, തുമ്പോളി, വാടക്കനാല്‍, തിരുമല, വഴിച്ചേരി, വലിയകുളം എന്നീ വാര്‍ഡുകളിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയാണ് 50 കുട്ടികള്‍ക്ക് 100 ശതമാനം സബ്സിഡിയോടു കൂടിയാണ് മേശയും കസേരയും വിതരണം ചെയ്തത്. നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ അധ്യക്ഷ സൗമ്യ രാജ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഉപാധ്യാക്ഷന്‍ പി.എസ്.എം ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ബിന്ദു തോമസ് സ്വാഗതവും, ഫിഷറീസ് ഓഫിസര്‍ സിബി സോമന്‍ പദ്ധതി വിശദീകരണവും നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ ബീനരമേശ്, എ. ഷാനവാസ്, ആര്‍. വിനീത, കൗണ്‍സിലര്‍മാരായ നസീര്‍ പുന്നക്കല്‍, എല്‍ജിന്‍ റിച്ചാഡ്, സി. അരവിന്ദാക്ഷന്‍, എ.എസ്. കവിത, റഹിയാനത്ത്, മനീഷ, ക്ലാരമ്മപീറ്റര്‍, എലിസബത്ത്, മേരിലീന, ലിന്‍റ ഫ്രാന്‍സിസ്, രമ്യ സുര്‍ജിത്, പി.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.