അരൂർ: പട്ടികജാതിക്കാർക്കും അംഗപരിമിതർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിൽ പഞ്ചായത്ത് ബജറ്റ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.കെ. മനോഹരൻ. അംഗപരിമിതർക്ക് അരൂരിലെ പ്രധാനകേന്ദ്രങ്ങളിൽ പെട്ടിക്കടകൾ സ്ഥാപിച്ചുകൊടുക്കണമെന്നുള്ള പ്രതിപക്ഷത്തിൻെറ ആവശ്യം പരിഗണിച്ചില്ല. ബസ് സ്റ്റോപ്പുകളിലെങ്കിലും കംഫർട്ട് സ്റ്റേഷനുകൾ നിർമിച്ചു കൊടുക്കണമെന്നുള്ള ആവശ്യം ഈ ബജറ്റിലും പരിഗണിച്ചില്ല. പേ വിഷബാധക്കെതിരായ പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് അരൂർ പഞ്ചായത്ത് ശേഖരിച്ച് സൂക്ഷിക്കണമെന്നുള്ള ആവശ്യത്തിനും നടപടിയില്ല. അരൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് ഇരുചക്രവാഹനവും ഐസ് ബോക്സും നൽകാമെന്ന് പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികളെക്കൊണ്ട് ടൂ വീലർ ഷോറൂമിൽനിന്ന് 200 രൂപയുടെ മുദ്രപത്രം വാങ്ങിപ്പിച്ച് 30,000 രൂപയും അടപ്പിച്ചശേഷം പദ്ധതിയിൽനിന്ന് പഞ്ചായത്ത് പിന്മാറിയതിനെതിരെ മത്സ്യത്തൊഴിലാളികളെയും പങ്കെടുപ്പിച്ച് കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും വി.കെ. മനോഹരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.