വടുതല: മഹിള കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റി പാചകവാതക, ഇന്ധന വില വർധനക്കെതിരെ നടത്തി. വടുതല ജങ്ഷനിൽ നടന്ന സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സരിത ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. സത്താർ മുഖ്യപ്രഭാഷണം നടത്തി. ശ്യാമലത, സരീഫ സാദിഖ്, നിധീഷ്ബാബു, നൗഫൽ മുളക്കൻ, നവാസ്, സജിനി എന്നിവർ സംസാരിച്ചു. ചിത്രം: വടുതല ജങ്ഷനിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.