'മഅ്​ദനി: നാടുകടത്തലിന്‍റെ കാൽനൂറ്റാണ്ട്' പി.ഡി.പി പൗരാവകാശ സമ്മേളനം

അമ്പലപ്പുഴ: ബംഗളൂരു സ്ഫോടനക്കേസിൽ അബ്​ദുന്നാസിർ മഅ്​ദനി​ 12 വർഷമായി വിചാരണത്തടവുകാരനായി കഴിയേണ്ടിവരുന്ന അവസ്ഥ കടുത്ത അനീതിയും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് പി.ഡി.പി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ. 'മഅ്​ദനി: നാടുകടത്തലിന്റെ കാൽനൂറ്റാണ്ട്' തലക്കെട്ടിൽ പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജനറൽ കൺവീനർ സിനോജ് താമരക്കുളം അധ്യക്ഷത വഹിച്ചു. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ അൻവർ താമരക്കുളം, റസാഖ്​ മണ്ണടി, ടി.എം. രാജ, ഷംസുദ്ദീൻ പൂക്കുട്ടി, പി.ടി.യു.സി സംസ്ഥാന സെക്രട്ടറി ഷാനവാസ്, ജില്ല ഭാരവാഹികളായ എൻ. അനിൽകുമാർ, നൗഷാദ് അമ്പലപ്പുഴ, അൻസാരി ആലപ്പുഴ, കാസിം കരിമാടി, സിയാദ് അമ്പലപ്പുഴ എന്നിവർ സംസാരിച്ചു. (ചിത്രം... 'മഅ്​ദനി, നാടുകടത്തലിന്റെ കാൽനൂറ്റാണ്ട്' പൗരാവകാശ സമ്മേളനം പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.