കായംകുളം: തകർന്നുവീഴുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അപകടമുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ്. കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത് അപകട ഭീഷണി ഉയർത്തിയതോടെയാണ് യൂത്ത് കോൺഗ്രസ് ബോർഡുകൾ സ്ഥാപിച്ച് വേറിട്ട പ്രതിഷേധം നടത്തിയത്. ബസ്സ്റ്റാൻഡ് കെട്ടിടത്തിന് ചുറ്റുമാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സൽമാൻ പൊന്നേറ്റിൽ അധ്യക്ഷത വഹിച്ചു. എ.പി. ഷാജഹാൻ, എം. നൗഫൽ, നിതിൻ എ. പുതിയിടം, ജിജിത് മോഹൻ, ലുഖ്മാനുൽ ഹക്കീം, മുഹമ്മദ് സജീദ്, വിശാഖ് പത്തിയൂർ, വൈ. ഷാനവാസ്, ഹാഷിം സേട്ട്, കൃഷ്ണ അനു, അജി മോൻ, ശരത് കുമാർ, തൻസീർ കണ്ണനാകുഴി, പ്രശാന്ത് എരുവ, സുഹൈൽ ഹസൻ, ജോമോൻ, മേഘ രഞ്ജിത്ത്, എം.ആർ. രജിത, അമൽ കുന്നേൽ, ആദർശ് മഠത്തിൽ, വിഷ്ണു ചേക്കോട്, ഷെറിൻ ഷാ, റൈസൽ റഹീം എന്നിവർ സംസാരിച്ചു. APLKY3YC ചിത്രം: കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.