നെടിയാണിക്കലും പണയിലും അശ്വതി കെട്ടുകാഴ്ച ഇന്ന്​

ചാരുംമൂട് :താമരക്കുളം നെടിയാണിക്കൽ, നൂറനാട് പണയിൽ ക്ഷേത്രങ്ങളിലെ അശ്വതി ഉത്സവം ഞായറാഴ്ച നടക്കും. രണ്ടു ക്ഷേത്രങ്ങളിലും വൈകീട്ട് വർണാഭമായ കെട്ടുകാഴ്ചയാണ് നടക്കുന്നത്. താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിൽ പത്തുനാൾ നീണ്ട ഉത്സവത്തിനാണ് കൊടിയിറങ്ങുന്നത്. വൈകീട്ട് നാലിന് ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളുടെയും കെട്ടുത്സവ സമിതികളുടെയും നേതൃത്വത്തിലാണ് കെട്ടുകാഴ്ച നടക്കുക. പണയിൽ ദേവീ ക്ഷേത്രത്തിലും ഉത്സവത്തിന് സമാപനം കുറിച്ച് കരകളുടെ നേതൃത്വത്തിൽ കെട്ടിയൊരുക്കുന്ന കെട്ടുകാഴ്ചകൾ വൈകീട്ട് നാലോടെ ക്ഷേത്രാങ്കണത്തിൽ അണിനിരക്കും. അലങ്കരിച്ച ഗജവീരൻമാർ കെട്ടുകാഴ്ചക്ക്​ മിഴിവേകും. രാവിലെ 9 -30 ന് ആനയൂട്ട് നടക്കും. ഫോട്ടോ: താമരക്കുളം നെടിയാണിക്കൽ ദേവീ ക്ഷേത്രത്തിൽ ഇന്നു നടക്കുന്ന അശ്വതി കെട്ടുകാഴ്ചക്ക്​ ഒരുക്കി വരുന്ന നന്ദികേശൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.