ചെമ്മാട് ദാറുൽഹുദാ ഇസ്​ലാമിക് അക്കാദമി ശാഖ ആറാട്ടുപുഴയിൽ തുടങ്ങും

ആറാട്ടുപുഴ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍റെ കീഴിൽ സ്ഥാപിതമായ ചെമ്മാട് ദാറുൽഹുദാ ഇസ്​ലാമിക് അക്കാദമിയുടെ ശാഖ ആറാട്ടുപുഴ മഅ്​ദിനുൽ ഉലൂം ഇസ്​ലാമിക് അക്കാദമിയിൽ ആരംഭിക്കും. ഇതിന്‍റെ ഭാഗമായി പ്രചാരണോദ്ഘാടനം അസ്സയ്യിദ് അബ്ദുല്ല തങ്ങൾ ദാരിമി അൽഹൈദറൂസി നിർവഹിച്ചു. മഅ്​ദിനുൽ ഉലൂം പരിപാലന യോഗം പ്രസിഡന്‍റ്​ സാഹിദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. കമാൽ എം. മാക്കിയിൽ, ഇബ്രാഹിംകുട്ടി വിളക്കേഴം, ഒ.എം. ഷെരീഫ് ദാരിമി, നൗഷാദ് കൊക്കാട്ടുതറയിൽ, മഹമൂദ് മുസ്​ലിയാർ കായംകുളം, സലിം ഫൈസി പതിയാങ്കര, ഇബ്രാഹിംകുട്ടി മുസ്​ലിയാർ മണ്ണഞ്ചേരി, അബ്ദുൽഅസീസ് അമ്പലപ്പുഴ, കെ.എച്ച്. അബ്ദുൽ സലാം ആലപ്പുഴ, മഷ്ഹൂർ പൂത്തറ, ടി.കെ. അബ്ദുൽ ജലീൽ ചന്തിരൂർ, മുഹമ്മദ്‌ ഹുസൈൻ കണ്ടങ്കേരിൽ എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ അബ്ദുൽ കമാൽ സ്വാഗതവും വൈസ് പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.