പച്ചമുളകുകൃഷി തുടങ്ങി

ചേർത്തല: നോക്കുകൂലി നൽകാത്തതിനെത്തുടർന്ന്​ വളം നശിപ്പിച്ച സ്ഥലത്ത്​ പച്ചമുളകകൃഷിക്ക്​ തുടക്കംകുറിച്ചു. ജൈവകർഷകൻ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ വടക്കേ തയ്യിൽ വി.പി. സുനിലിന്റെ ആശാരിപറമ്പിലെ ഒരേക്കറിലാണ് പൂർണമായും ജൈവരീതിയിൽ യത്. 6000 ചുവട് പച്ചമുളകുതൈകളാണ് നട്ടത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽനിന്ന്​ എത്തിച്ച വളം ഇറക്കുന്നതുമായി ബന്ധപ്പെട്ട് നോക്കുകൂലി ചോദിക്കുകയും നൽകാത്തതിനെത്തുടർന്ന് കൃഷിജോലി തടസ്സപ്പെടുത്തിയും ഇറക്കിയ വളം തോട്ടിലെറിഞ്ഞ് നശിപ്പിക്കുകയും ​ചെയ്ത സ്ഥലത്താണ് വീണ്ടും കൃഷി തുടങ്ങിയത്. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആദ്യ തൈ നട്ട്​ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.