ജനങ്ങളോട് യുദ്ധത്തിനില്ലെന്ന് ഡോ. തോമസ് ഐസക്

ചെങ്ങന്നൂർ: ഇടതുപക്ഷത്തിനെ ചരിത്ര ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ജനങ്ങളോട് സർക്കാർ യുദ്ധത്തിനില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. കെ-റെയിൽ പദ്ധതി ഭാവിതലമുറയുടെ ആവശ്യമാണ്​. സംസ്ഥാനത്ത് അതിവേഗ ട്രെയിൻ വേണമെന്ന് തീരുമാനിച്ചു പ്രവർത്തിച്ച യു.ഡി.എഫ് പദ്ധതി യാഥാർഥ്യമാകുമ്പോൾ എതിർക്കുകയാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. കെ-റെയിലിനെതിരെ മൂന്നുമാസമായി ചെങ്ങന്നൂർ കേന്ദ്രീകരിച്ച് യു.ഡി.എഫും ബി.ജെ.പിയും ഒരുമനസ്സും ഒരു ശരീരവുമായി പ്രവർത്തിക്കുകയാണെന്ന്​ അധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി ടി. ജെ. ആഞ്ചലോസ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, ജനാധിപത്യ കേരള കോൺഗ്രസ് വർക്കിങ്​ ചെയർമാൻ പി.സി. ജോസഫ്, എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ, സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ, മാന്നാർ ഏരിയ സെക്രട്ടറി പി.ഡി. ശശിധരൻ, ജി. ഹരിശങ്കർ, കെ.എച്ച്. ബാബുജാൻ, പുഷ്പലത മധു, ആർ. രാജേഷ്, ജയിംസ് സാമുവേൽ, ടി .കെ. ഇന്ദ്രജിത്ത്, പി.എം. തോമസ്, ഉമ്മൻ ആലുംമൂട്ടിൽ, സജി വള്ളവന്താനം, ജി. ഹരികുമാർ, ജോസ് സക്കറിയ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ എം.എച്ച്. റഷീദ് സ്വാഗതവും എം.കെ. മനോജ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.