മാന്നാർ: ലീസ് സ്പോർട്സ് ഹബ് മൈതാനം നിറക്കൽ പരിപാടി സംഘടിപ്പിക്കുന്നു. കായികവിനോദങ്ങളിൽനിന്ന് അകന്ന് മൊബൈൽ ഗെയിമുകളിൽ ഏർപ്പെട്ട് വീട്ടിലൊതുങ്ങുന്ന കുട്ടികളിൽ കായികമായി കഴിവുള്ളവരെ മൈതാനത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ ആറുമുതൽ രാത്രി 11വരെയാണ് നടക്കുന്നത്. കുട്ടികൾ, സ്ത്രീകൾ, വിദ്യാർഥികൾ, പ്രായമുള്ളവർ തുടങ്ങി ഏവർക്കും സൗജന്യമായി ലീസ് സ്പോർട്സ് ഹബ് മാന്നാറിൽ ഒരുക്കിയ ടർഫ് കോർട്ടിൽ ഫുട്ബാൾ, ക്രിക്കറ്റ് എന്നിവ കളിക്കാൻ അന്ന് അവസരം ലഭിക്കും. പങ്കെടുക്കാൻ ശനിയാഴ്ച പേര്, വയസ്സ് എന്നിവ വാട്സ്ആപ് ചെയ്ത് രജിസ്ട്രേഷൻ നടത്തി കോർട്ടിൽ എത്തേണ്ട സമയം അറിയണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9048228100. സെക്രട്ടറി ജോബി എബ്രഹാം, എബു തോമസ്, എബിച്ചൻ, അജോ, ചന്ദു കെ. നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.