വി.എം. അബ്ദുല്ല മൗലവിക്ക് സ്വീകരണം

അരൂർ: തിരുവനന്തപുരം വലിയ ഖാദിയായി നിയമിതനായ വി.എം. അബ്ദുല്ല മൗലവിക്ക് ചന്തിരൂർ മസ്ജിദുൽ അമാൻ മഹല്ല്​ കമ്മിറ്റി സ്വീകരണം നൽകി. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്‍റും ചന്തിരൂർ മില്ലിയ അറബി ​കോളജ്​ പ്രിൻസിപ്പലുമാണ് അബ്ദുല്ല മൗലവി. മഹല്ല്​ പ്രസിഡന്‍റ്​ അഹമ്മദ് കബീർ, സെക്രട്ടറി സലീം, മഹല്ല് ഖതീബ് അബ്ദുൽ അസീസ് മണ്ണാർക്കാട് എന്നിവർ സംബന്ധിച്ചു. ചിത്രം . തിരുവനന്തപുരം വലിയ ഖാദി വി.എം. അബ്ദുല്ല മൗലവി ചന്തിരൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.