അരൂക്കുറ്റി: വടുതലയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം തുടരുന്നു. കഴിഞ്ഞ രാത്രിയും നദുവത്ത് നഗർ പ്രദേശത്തെ ക്ഷേത്രങ്ങളിൽ മോഷണം നടന്നു. വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയിട്ടും തുമ്പൊന്നും കിട്ടാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. മധുരക്കുളം ക്ഷേത്രം, കളത്തിൽ ഭജനമഠം എന്നിവിടങ്ങളിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. മധുരക്കുളം ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി മോഷ്ടിക്കുകയും കളത്തിൽ ഭജനമഠത്തിലേത് കുത്തിത്തുറക്കുകയും ചെയ്തിട്ടുണ്ട്. തലേന്ന് രാത്രിയാണ് കോട്ടൂർ പള്ളിയിലെ ഭണ്ഡാരപ്പെട്ടി കുത്തിപ്പൊളിച്ച് മോഷണ ശ്രമം നടന്നത്. അതേദിവസം തന്നെ സമീപത്തെ ആക്രി കടയിലും പനക്കത്തറ അൻസാർ മസ്ജിദിലും മോഷണം നടന്നു. ഒരാഴ്ചക്കിടെ അരൂക്കുറ്റി പഞ്ചായത്തിലെ മിക്ക ക്ഷേത്രങ്ങളിലും അഞ്ചുകണ്ടം പ്രദേശത്തെ ചർച്ചിലും ജെട്ടി മസ്ജിദിലും മോഷണം നടന്നിരുന്നു. പൊലീസ് അന്വേഷിക്കണം -സി.പി.എം അരൂക്കുറ്റി: തുടർച്ചയായ മോഷണങ്ങളിൽ പൊലീസ് ഗൗരവസ്വഭാവത്തിലുള്ള അന്വേഷണം നടത്തണമെന്ന് സി.പി.എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തെ ജാഗ്രതയോടെ പൊലീസ് കാണണം. പഴുതടച്ചുള്ള അന്വേഷണത്തിലൂടെ യഥാർഥ കുറ്റവാളികളെ പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനു ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.