ശാന്തിഭവനിലെ അന്തേവാസികൾക്ക് ഭക്ഷണവുമായി വിദ്യാർഥികൾ

അമ്പലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി. പുന്നപ്രയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ യു.കെ.ഡിയിലെ വിദ്യാർഥികളാണ് വീട്ടിൽനിന്ന്​ തയാറാക്കി കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ ശാന്തിഭവനിലേക്ക് നൽകിയത്. ഇരുനൂറോളം അന്തേവാസികളാണ് ശാന്തിഭവനിലുള്ളത്. കൊറോണ പ്രതിസന്ധിക്കിടയിൽ വളരെ ബുദ്ധിമുട്ടി കഴിയുന്ന ഇവർക്ക് ഏറെ ആശ്വാസമായി അന്നദാനം. യു.കെ.ഡിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡി. ഉണ്ണികൃഷ്ണൻ ബ്രദർ മാത്യു ആൽബിന് ഭക്ഷണപ്പൊതികൾ കൈമാറി. അധ്യാപകരായ സി.ടി. ഹരീന്ദ്രനാഥ്, എസ്. ഉണ്ണികൃഷ്ണൻ, യു. അഞ്ജീഷ്, ഉനൈസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.