മദ്യവും പുകയില ഉൽപന്നങ്ങളുമായി പിടിയിൽ

ആലപ്പുഴ: വിദേശമദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും വിൽപന നടത്തിയയാളെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20ാം വാർഡിൽ കോർത്തശ്ശേരി അമ്പലത്തിന്​ വടക്ക് വശം മാമ്മത്ത് വീട്ടിൽ സിബിച്ചനാണ്​ (സെബാസ്റ്റ്യൻ-47) പിടിയിലായത്. ഇയാളുടെ പക്കൽനിന്ന്​ വിൽപനക്ക്​ സൂക്ഷിച്ച 50,000 രൂപ വിലമതിക്കുന്ന 860 പാക്കറ്റോളം ഹാൻസും 10,000 രൂപ വിലമതിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യവും പിടികൂടി. മണ്ണഞ്ചേരി സ്റ്റേഷൻ ഓഫിസർ മൊഹിത് പി.കെ, എസ്.ഐ കെ.ആർ. ബിജു, എ.എസ്.ഐ സുധീർ, സി.പി.ഒ ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. apl crime photo സിബിച്ചൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.