അരൂർ: ദേശീയപാതയിൽ റോഡിന് ഉയരം കൂട്ടുന്നതോടൊപ്പം മീഡിയൻ ഉയർത്താത്തത് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. ദേശീയപാതയുടെ പുനർനിർമാണം പലപ്രാവശ്യം നടത്തിയപ്പോഴും മീഡിയൻെറ പൊക്കം ഉയർത്താൻ അധികൃതർ തയാറാകാതിരുന്നതാണ് യാത്രക്കാർക്ക് ഭീഷണി ആയിരിക്കുന്നത്. വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ദേശീയപാത ഇരട്ടിപ്പിച്ചത്. ഒരുദിശയിലൂടെ പോകുന്ന വാഹനങ്ങൾ ചില സമയങ്ങളിൽ നിയന്ത്രണം തെറ്റി എതിർദിശയിലേക്ക് മീഡിയൻ ചാടിക്കടന്ന് അപകടങ്ങൾ ഉണ്ടാകാറുണ്ട്. മീഡിയൻെറ ഉയരം ദേശീയപാതക്കൊപ്പം എത്തിയതാണ് അപകടങ്ങൾ പതിവാകാൻ കാരണം. അപകടങ്ങളുടെ പെരുപ്പത്തിൽ അരൂർ മുതൽ തുറവൂർ വരെ ദേശീയപാത ബ്ലാക്ക് സ്പോട്ട് ആയി പ്രഖ്യാപിക്കുമ്പോഴും നിർമാണ ന്യൂനത പരിഹരിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ചിത്രം ദേശീയപാതക്ക് ഒപ്പമെത്തിയ മീഡിയൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.