കോൺക്രീറ്റ് മിക്സിങ്​ പ്ലാന്‍റിനെതിരെ പ്രതിഷേധം

അരൂർ: പഞ്ചായത്ത്‌ 15ാം വാർഡിൽ കളപ്പുരക്കൽ ചാമുണ്ടിച്ചിറ പ്രദേശത്ത്​ പഞ്ചായത്തി‍ൻെറയും പൊല്യൂഷൻ കൺട്രോൾ ബോർഡി‍ൻെറയും അനുമതിയില്ലാതെ അനധികൃതമായി പ്രവർത്തിച്ച കോൺക്രീറ്റ് മിക്സിങ് പ്ലാന്‍റിനെതിരെ പരിസരവാസികൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധസമരം നടത്തി. സി.ടി. യേശുദാസ് അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വി.കെ. ഗൗരീശൻ സമരം ഉദ്​ഘാടനം ചെയ്തു. കെ.എസ്. സോമൻ, എം.ടി. ജോബ്, എം.കെ. അഷ്‌റഫ്‌, സി.ടി. പീറ്റർ, സേവിയർ വട്ടത്തറ, ജൈക്കോ, ഗോപാലകൃഷ്ണ ഷേണായ് എന്നിവർ പങ്കെടുത്തു. ചിത്രം... കോൺക്രീറ്റ് മിക്സിങ് പ്ലാന്‍റിനെതിരെ പരിസരവാസികൾ പഞ്ചായത്തിന് മുന്നിൽ നടത്തിയ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.