ചെങ്ങന്നൂര്‍: കെ-റെയിൽപോലെ ആര്‍ക്കും ഗുണമില്ലാത്ത പദ്ധതിയില്‍ പിണറായി വിജയൻ പരാജയപ്പെടുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ല പ്രസിഡന്റ് എം.വി. ഗോപകുമാര്‍ നയിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വികസനങ്ങളുടെ പേരില്‍ നാടിനെ വിറ്റ് കാശാക്കുന്ന സര്‍ക്കാർ കേരളത്തെ രണ്ടായി മുറിച്ച് നശിപ്പിക്കാനാണ് ശ്രമം. കേന്ദ്രം ഭരിക്കുന്നത് നരേന്ദ്ര മോദിയാണെന്ന് പിണറായി മറക്കേണ്ട. മന്ത്രി സജി ചെറിയാന്റെ അനധികൃത സ്വത്തുസമ്പാദനത്തെയും സുരേന്ദ്രൻ വിമര്‍ശിച്ചു. ജില്ല വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. കരമന ജയന്‍, പന്തളം പ്രതാപന്‍, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, കെ. സോമന്‍, അശ്വിനിദേവ്, അശോകന്‍ കുളനട, ബി. കൃഷ്ണകുമാര്‍, വിമല്‍ രവീന്ദ്രന്‍, സജി ഇടക്കല്ലിൽ, പ്രമോദ് കാരക്കാട്, സതീഷ് കൃഷ്ണന്‍, അനീഷ് മുളക്കുഴ, ലക്ഷ്മി സുഭാഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.