അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും

ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര ജനത ഗ്രന്ഥശാല ആഭിമുഖ്യത്തിൽ ഗ്രന്ഥശാല സ്ഥാപക അംഗങ്ങളായ നൂറനാട് തോമസ്, മുഹമ്മദ് നൈനാർ എന്നിവരുടെ നടന്നു. സമ്മേളനം ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിനു ഖാൻ നിർവഹിച്ചു. പി.എസ്. മിർസ സലിം അധ്യക്ഷത വഹിച്ചു. ബാലസാഹിത്യ അവാർഡ് ജേതാവ് സി. റഹീം, ഗാന്ധി സർവകലാശാലയിൽനിന്ന്​ ഡോക്ടറേറ്റ്​ ലഭിച്ച എൻ. സാലിഹ്, പോസ്റ്റൽ ഡിപ്പാർട്മെന്റ് നടത്തിയ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അർജുൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫോട്ടോ: ആദിക്കാട്ടുകുളങ്ങര ജനത ഗ്രന്ഥശാല ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിനു ഖാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.