വീടുകയറി ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരിക്ക്

തുറവൂർ: അഞ്ചംഗ സംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരിക്ക്. തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പള്ളിത്തോട് പടിഞ്ഞാറെ മനക്കോടം വടക്കേക്കാട് വീട്ടിൽ സന്തോഷിനാണ്​ (55) പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ടാണ്​ സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സന്തോഷും പരിസരവാസിയായ ഷാജിമോൻ എന്നയാളും മദ്യപിച്ച് വഴക്ക് കൂടിയിരുന്നു. തുടർന്ന്​, രാത്രി ഏഴോടെ ഷാജിമോൻ സുഹൃത്തുക്കളായ ജനീഷ്, ബിനീഷ്, ശ്രീക്കുട്ടൻ, ഷെനീബ് എന്നിവരോടൊപ്പം മാരകായുധങ്ങളുമായി സന്തോഷിന്‍റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഇയാളെ അയൽവാസികൾ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റി. സംഘർഷത്തിനിടെ പരിക്കേറ്റ ബിനീഷ്, ഷാജിമോൻ എന്നിവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയതോട് പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.