കേന്ദ്രത്തിന്‍റേത്​ സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന രീതി -മന്ത്രി പി. പ്രസാദ്

ചേർത്തല: റഷ്യ യുക്രെയ്​നിൽ പ്രയോഗിക്കുന്ന ബോംബുകളെക്കാൾ എത്രയോ വലിയ പ്രഹരമാണ് കേന്ദ്രസർക്കാർ തൊഴിലാളികൾക്ക് നേരെ പ്രയോഗിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ്. ദേശീയ പണിമുടക്കിന്റെ ഭാഗമായി ചേർത്തല ദേവീക്ഷേത്രത്തിനു സമീപം സംയുക്ത ട്രേഡ് യൂനിയനുകൾ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാറിന്‍റേത്. ഇതര രാജ്യങ്ങളുടെ പിന്തുണയുമായി കെട്ടിപ്പൊക്കിയ പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പല രാജ്യങ്ങളിലേക്കും മരുന്നുകൾ വിലക്കുറവിൽ കയറ്റി അയച്ചിരുന്ന പൊതുമേഖലാ സ്ഥാപനം പോലും അടച്ചുപൂട്ടൽ വക്കിലാണെന്നും മന്ത്രി പറഞ്ഞു. യു. മോഹനൻ അധ്യക്ഷത വഹിച്ചു. കെ. പ്രസാദ്, ജി. സുരേഷ് ബാബു, പി.സി. വിനോദിനി, എൻ.ആർ. ബാബുരാജ്, ടി.ടി. ജീസ് മോൻ, പി. ജയകുമാർ, കെ.വി. ഉദയഭാനു, എം.സി. സിദ്ധാർഥൻ, കെ.പി. മനോഹരൻ, എ.എസ്. സാബു, പി. ഷാജി മോഹൻ, കെ. ഉമയാക്ഷൻ, കെ. രാജപ്പൻ നായർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.