മാരാരിക്കുളം: വിഷുക്കണിയൊരുക്കാൻ ആഴ്ചകൾ ബാക്കി നിൽക്കേ കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങളിൽ കണിവെള്ളരി വിളവെടുപ്പ് ആരംഭിച്ചു. കഞ്ഞിക്കുഴി 16ാം വാർഡ് പാവട്ടശ്ശേരി പാടശേഖരത്ത് ഉദയം കാർഷിക ഗ്രൂപ് നടത്തിയ വെള്ളരിയുടെ വിളവെടുപ്പ് പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ് നിർവഹിച്ചു. കെ. ഹരിദാസ്, പി.എസ്. മധു, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നാലേക്കർ പാടത്ത് കൃഷി നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ, ജില്ല പഞ്ചായത്ത് അംഗം വി. ഉത്തമൻ എന്നിവർ സംസാരിച്ചു. പാടശേഖരങ്ങളിൽ കൃഷി ചെയ്യുന്നതിന് പഞ്ചായത്ത് കാർഷിക ഗ്രൂപ്പുകൾക്ക് സൗജന്യമായി വെള്ളരി വിത്തുകൾ നൽകിയിരുന്നു. ഇത്തവണ വെള്ളരി ഉൽപാദനം റെക്കോഡാണ്. വിപണനത്തിനായി ഹോർട്ടികോർപ്പുമായി പഞ്ചായത്ത് ബന്ധപ്പെട്ടിട്ടുണ്ട്. പടം: കഞ്ഞിക്കുഴിയിൽ വെള്ളരി വർഗങ്ങളുടെ വിളവെടുപ്പ് പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.