ടയർപൊട്ടി പിക്അപ് വാൻ മറിഞ്ഞു

ആലപ്പുഴ: ബൈപാസിൽ ടയർപൊട്ടി നിയ​ന്ത്രണംവിട്ട്​ പിക്അപ്​ വാൻ മറിഞ്ഞു. തിങ്കളാഴ്ച പുലർച്ച രണ്ടിന്​ ആലപ്പുഴ ബൈപാസ്​ മേൽപാലത്തിൽ കോഴിമാലിന്യവുമായി പോയ വാനാണ്​ മറിഞ്ഞത്​. അന്തർസംസ്ഥാനതൊഴിലാളികളായ രണ്ടുപേരാണ്​ വാഹനത്തിലുണ്ടായിരുന്നത്​. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി റോഡരികിലേക്ക്​ മാറ്റി. റോഡിൽ പരന്ന ചിക്കൻ വേസ്റ്റും ഓയിലും അഗ്നിരക്ഷാസേന​യെത്തി വെള്ളം പമ്പ്​ ചെയ്ത്​ വൃത്തിയാക്കി. സീനിയർ ഫയർ ഓഫിസർ ജെ.ജെ. നെൽസൺ ഡിക്രൂസ്​, എ.ആർ. രാജേഷ്, ഷുഹൈബ്, വി. സുകു, എസ്​. സുജിത്ത്, എം.പി പ്രമോദ് എന്നിവർ നേതൃത്വം നൽകി. സംഭവമറിഞ്ഞ്​ പൊലീസും സ്ഥല​ത്തെത്തിയിരുന്നു. APL bypass accident ആലപ്പുഴ ബൈപാസിൽ ടയർപൊട്ടി നിയന്ത്രണംവിട്ട്​ മറിഞ്ഞ പിക്​അപ്​​ വാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.