ചേര്‍ത്തല: ടൗണിന്റെ മുഖച്ഛായ മാറ്റുന്നതിന് ജനങ്ങളില്‍നിന്ന് നിർദേശം സ്വീകരിച്ച് പദ്ധതികള്‍ക്ക് രൂപം നല്‍കിയുള്ള ചേര്‍ത്തല നഗരസഭയുടെ ബജറ്റിന് കൗണ്‍സില്‍ അംഗീകാരം. 80,78,81,530 രൂപ വരവും 78,52,49,500 ചെലവും 2,26,32,030 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍ അവതരിപ്പിച്ചത്. ശുചിത്വ നഗരത്തിനും എല്ലാ വാര്‍ഡിലും തൊഴില്‍ സംരംഭങ്ങള്‍ക്കും വിനോദസഞ്ചാര, ആരോഗ്യ മേഖലക്ക് പ്രാധാന്യം നല്‍കിയാണ് ബജറ്റ് ആവിഷ്കരിച്ചിരിക്കുന്നത്. നഗരത്തെ മാലിന്യമുക്തമാക്കാനും സമ്പൂര്‍ണ ശുചിത്വഗ്രാമമാക്കാനും ചേലൊത്ത ചേര്‍ത്തല പദ്ധതിക്ക് 30 ലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്. ഒരുവാര്‍ഡില്‍നിന്ന് ഒരു ഉല്‍പന്നം വിപണിയിലിറക്കുക എന്ന ലക്ഷ്യത്തില്‍ വണ്‍ വാര്‍ഡ് വണ്‍ പ്രോഡക്ട് പദ്ധതി പ്രകാരം എല്ലാ വാര്‍ഡിലും തൊഴില്‍ സംരംഭക പദ്ധതികള്‍ക്ക് 70 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ടി.ബി കനാലിനെയും എ.എസ് കനാലിനെയും കുറിയമുട്ടം കായലിനെയും ബന്ധപ്പെടുത്തി ബോട്ടിങ്ങടക്കം തുടങ്ങി നഗരത്തെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. നഗരത്തിന്റെ സമഗ്രമാറ്റത്തിനുതകുന്ന തരത്തില്‍ ജനങ്ങളുമായി സംവദിച്ചാണ് പദ്ധതികള്‍ തയാറാക്കിയതെന്ന് ചെയര്‍പേഴ്‌സൻ ഷേര്‍ളി ഭാര്‍ഗവന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.