അരൂർ: ഭവന നിർമാണത്തിന് മുൻതൂക്കം നൽകി അരൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. മാലിന്യ സംസ്ക്കരണം, വെള്ളക്കെട്ട്, ആരോഗ്യം, കാർഷികം, ക്ഷീരവികസനം, മത്സ്യമേഖല, പട്ടികജാതി-വർഗ വികസനം തുടങ്ങിയ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ളതാണ് ബജറ്റ്. ടൂറിസം വികസനം മുൻനിർത്തി അഞ്ചുലക്ഷം രൂപ ഡി.പി.ആറിന് വകകൊള്ളിച്ചിട്ടുണ്ട്. എരിയകുളം വികസനവും ലക്ഷ്യമാക്കുന്നുണ്ട്. വൈസ് പ്രസിഡന്‍റ് എം.പി. ബിജു ഓൺലൈനിലൂടെയാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്‍റ് രാഖി ആന്‍റണി ആമുഖപ്രഭാഷണം നടത്തി. ബജറ്റ് ചർച്ച 30ന് തുടരും. കൂടുതൽ മിച്ചമുണ്ടാക്കാൻ കഴിയുംവിധം നികുതി പിരിവ് പൂർണലക്ഷ്യം കൈവരിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷാംഗങ്ങളായ വി.കെ. മനോഹരൻ, സി.കെ. പുഷ്പൻ എന്നിവർ ചർച്ചയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.