ഹിജാബ് നിരോധനം: പ്രതിഷേധപ്രകടനവും സമ്മേളനവും നടത്തി

ആലപ്പുഴ: കാമ്പസുകളിൽ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈകോടതി നടപടിയില്‍ മുസ്​ലിം സംയുക്തവേദി ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. വെള്ളക്കിണര്‍ ജങ്​ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കല്ലുപാലത്തിന് സമീപം സമാപിച്ചു. പൊതുസമ്മേളനം സമസ്ത ജില്ല പ്രസിഡന്റ് ഹദിയത്തുല്ലാഹ് റശാദി അല്‍ ഐദറൂസി ഉദ്ഘാടനം ചെയ്തു. ഭരണഘടന നല്‍കുന്ന ജനാധിപത്യവും വിശ്വാസപരവുമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഹിജാബ് നിരോധനത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംയുക്തവേദി ചെയര്‍മാന്‍ ഇക്ബാല്‍ സാഗര്‍ അധ്യക്ഷത വഹിച്ചു. കിഴക്കേ മുസ്​ലിം ജമാഅത്ത് ചീഫ് ഇമാം ജഅ്ഫര്‍ സാദിഖ് സിദ്ദീഖി പ്രാര്‍ഥനനടത്തി. ജില്ല കോര്‍ട്ട് ജുമുഅ മസ്ജിദ് ചീഫ് ഇമാം സലീം അല്‍ഖാസിമി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡന്റ് പി.എ. ഷിഹാബുദ്ദീന്‍ മുസ്​ലിയാര്‍, പി.എ. അബൂബക്കര്‍, നൗഷാദ് പടിപ്പുരക്കല്‍, വി.എ ഫസലുദ്ദീന്‍, ഷഫീഖ് ഇബ്രാഹിം, മുഹമ്മദ് ആസിഫ്, എ.പി നൗഷാദ്, അയ്യൂബ്, എം.സാലിം, സിറാജുദ്ദീന്‍ ഫൈസി, ജമാല്‍ പള്ളാത്തുരുത്തി, എ.എ റസാഖ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ കെ.എസ് അഷറഫ് സ്വാഗതവും ലിയാഖത്ത് പള്ളാത്തുരുത്തി നന്ദിയും പറഞ്ഞു. APG HIJAB ഹിജാബ് നിരോധനത്തിനെതിരെ ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ സമ്മേളനം സമസ്ത ജില്ല പ്രസിഡന്റ് സയ്യിദ് ഹദിയത്തുല്ലാഹ് റശാദി അല്‍ ഐദറൂസി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.