ആലപ്പുഴ: കെ-റെയിൽ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ സൂചകമായി കലക്ടറേറ്റിൽ അതിക്രമിച്ചുകയറി കല്ലിടാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് പൊലീസിന്‍റെ ലാത്തിയടിയേറ്റു. സമരക്കാരെ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയുണ്ടായ ഉന്തിനും തള്ളിനുമിടെ കലക്ടറേറ്റ് മതിൽ ചാടിക്കടന്ന് നീങ്ങിയ അഞ്ചോളം പ്രവര്‍ത്തകരെ നേരിടുകയായിരുന്നു പൊലീസ്. ഇവരെ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടു. മാർച്ചിൽ പങ്കെടുത്ത മുപ്പതോളം പ്രവർത്തകരെ അറസ്റ്റ്ചെയ്ത് നീക്കി. ജില്ല പ്രസിഡന്റ് ടിജിൻ ജോസഫ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുണ്ടായിരുന്നത്. കെ-റെയിൽ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കേരളത്തിലുടനീളം നടന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാവിലെ 11ഓടെ കലക്ടറേറ്റില്‍ എത്തിയത്. എ.ഐ.സി.സി അംഗവും മുൻ എം.എൽ.എയുമായ ജോസഫ് വാഴക്കൻ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് പ്രവർത്തകർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചത്. അകത്ത് കടന്ന പ്രവർത്തകർ പ്രതീകാത്മകമായി കലക്ടറേറ്റിന്റെ പരിസരത്ത് കല്ല് സ്ഥാപിച്ചു. തുടർന്ന് കലക്ടറേറ്റ് ജങ്ഷനിൽ റോഡ് ഉപരോധിച്ചു. മറ്റൊരു ഗേറ്റിലൂടെ അകത്ത് കടക്കാൻ വീണ്ടും ശ്രമമുണ്ടായെങ്കിലും പൊലീസ് തടഞ്ഞു. APL YOUTHCONGRESS 1 കലക്ടറേറ്റ് വളപ്പിൽ കടന്ന് 'കല്ലിടാൻ' ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകയെ പൊലീസ് തടയുന്നു APL YOUTHCONGRESS 2 കലക്ടറേറ്റ് വളപ്പിൽ കടന്ന് 'കല്ലിടാൻ' ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് വളഞ്ഞിട്ട് തല്ലുന്നു മുസ്‌ലിം യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളനം ഇന്ന് ആലപ്പുഴ: 'സ്വത്വരാഷ്ട്രീയം സാമൂഹിക പുരോഗതിക്ക്' പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മുസ്‌ലിം യൂത്ത്‌ലീഗ് ദക്ഷിണ മേഖല സമ്മേളനം ശനിയാഴ്ച കാംലോട്ട് ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കും. രാവിലെ 9.30ന് സമ്മേളനത്തിന് തുടക്കംകുറിച്ച് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാതക ഉയര്‍ത്തും. 10ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ. സലാം, ഉന്നതാധികാര സമിതി അംഗം വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ സംബന്ധിക്കും. 11ന് നടക്കുന്ന 'ഫാഷിസത്തിന്റെ വര്‍ത്തമാനവും പ്രതിരോധത്തിന്റെ സാധ്യതകളും' സെഷനില്‍ മുസ്‌ലിം ലീഗ് നിയമസഭ ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ. മുനീര്‍, കേരള യൂനിവേഴ്‌സിറ്റി അസിസ്റ്റന്‍റ് പ്രഫസര്‍ അഷ്‌റഫ് കടക്കല്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന 'ഹിജാബ്-ഭരണഘടനയും രാഷ്ട്രീയവും' സെഷനില്‍ തിരുവനന്തപുരം സി.ഡി.എസ് പ്രഫസര്‍ ഡോ.ജെ. ദേവിക, വനിതലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫര്‍, ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷാ എന്നിവര്‍ പ്രഭാഷണം നടത്തും. 3.30ന് നടക്കുന്ന 'സ്വത്വരാഷ്ട്രീയം സാമൂഹിക പുരോഗതിക്ക് സെഷനില്‍ മുന്‍ എം.എല്‍.എ ടി.എ. അഹമ്മദ് കബീര്‍, സാഹിത്യകാരന്‍ സണ്ണി എം. കപിക്കാട് എന്നിവര്‍ പ്രഭാഷണം നടത്തും. 4.30ന് സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് കര്‍മരേഖ പ്രഖ്യാപനം നടത്തും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യപ്രഭാഷണം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.