സഹ. ബാങ്കുകളുടെ കൺസോർഷ്യം പദ്ധതികൾ ഏറ്റെടുക്കും -മന്ത്രി വാസവൻ

ചേർത്തല: സംസ്ഥാനത്ത്‌ സഹകരണബാങ്കുകളുടെ കൺസോർഷ്യം രൂപവത്​കരിച്ച്‌ പദ്ധതികൾ ഏറ്റെടുക്കുമെന്ന്‌ മന്ത്രി വി.എൻ. വാസവൻ. മുട്ടം സഹകരണബാങ്ക്‌ എട്ട്‌ കോടിയോളം രൂപ ചെലവിൽ നിർമിച്ച ബാങ്ക്‌ ടവർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുട്ടം ബാങ്കിനെപ്പോലെ സംസ്ഥാനത്ത്‌ നിരവധി ബാങ്കുകളിൽ നിക്ഷേപങ്ങൾക്ക്‌ ആനുപാതികമായി വായ്‌പയില്ലാത്ത അവസ്ഥയുണ്ട്‌. ഈ സാഹചര്യം സ്ഥാപനത്തെ നഷ്‌ടത്തിലേക്ക്‌ നയിക്കും. ഇതൊഴിവാക്കാൻ അത്തരം ബാങ്കുകളുടെ കൺസോർഷ്യം രൂപവത്​കരിച്ച്‌ പദ്ധതികൾ നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. കാർഷിക മേഖലയുടെ പുരോഗതിക്കൊപ്പം പുതുതലമുറയുടെ ആധുനിക സംരംഭങ്ങൾക്ക്‌ ശക്തിയേകാനും സഹകരണ സ്ഥാപനങ്ങൾക്ക്‌ സാധിക്കണം. അവയോടൊപ്പം സഹകരണ പ്രസ്ഥാനവും കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക്‌ പ്രസിഡന്‍റ്​ അഡ്വ. കെ.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി വയലാർ രവി ഓഫിസ്‌ ഉദ്‌ഘാടനംചെയ്‌തു. സ്വാശ്രയ വായ്‌പ നഗരസഭ ചെയർപേഴ്‌സൻ ഷേർളി ഭാർഗവൻ വിതരണം ചെയ്‌തു. സഹകരണ ജോ. രജിസ്‌ട്രാർ എസ്‌ .ജോസി സ്‌ട്രോങ്‌ റൂമും സഹകരണ ജോ. ഡയറക്‌ടർ എൻ. ശ്രീവത്സൻ സഹകരണ സമശ്വാസനിധി വിതരണവും ഉദ്‌ഘാടനംചെയ്‌തു. വികാരി ഫാ. ഡോ. ആന്‍റോ ചേരാംതുരുത്തി അനുഗ്രഹപ്രഭാഷണം നടത്തി. എ.എസ്‌. സാബു, അഡ്വ. ജാക്‌സൺ മാത്യു, കെ.ദീപു, ജിഷാമോൾ ജോസഫ്‌, പി.എൻ. ശ്രീലത, സി.കെ ഷാജിമോഹൻ, എൻ.ആർ. ബാബുരാജ്‌, പി.ഉണ്ണികൃഷ്‌ണൻ, എൻ.എസ്‌. ശിവപ്രസാദ്‌, തോമസ്‌ വടക്കേക്കരി എന്നിവർ സംസാരിച്ചു. ബാങ്ക്‌ സെക്രട്ടറി മേഴ്‌സി ജോൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വൈസ്‌ പ്രസിഡന്‍റ്​ ഐസക്‌ മാടവന സ്വാഗതവും ട്രഷറർ സി. ടി. ശശികുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.