കൊച്ചി: കായംകുളം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളെ അടുത്ത അധ്യയനവർഷം മുതൽ മറ്റു സ്കൂളുകളിലേക്ക് മാറ്റണമെന്ന എൻ.ടി.പി.സി (നാഷനൽ തെർമൽ പവർ കോർപറേഷൻ) നിർദേശം ഹൈകോടതി റദ്ദാക്കി. അടുത്ത അധ്യയനവർഷം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേന്ദ്രീയ വിദ്യാലയം പൂട്ടാനുള്ള നീക്കത്തിനെതിരെ രമേശ് ചെന്നിത്തല നൽകിയ പൊതുതാൽപര്യഹരജിയിലാണ് ഉത്തരവ്. 2015ൽ എൻ.ടി.പി.സിയിൽ വൈദ്യുതി ഉൽപാദനം നിർത്തിയതോടെയാണ് ഇവരുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂൾ നിർത്താൻ തീരുമാനിച്ചത്. സ്കൂൾ പൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായി നിലവിലെ കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റണമെന്നും അടുത്ത അധ്യയനവർഷത്തിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നൽകേണ്ടെന്നും കഴിഞ്ഞ ആഗസ്റ്റിൽ എൻ.ടി.പി.സി നിർദേശിച്ചിരുന്നു. ഘട്ടംഘട്ടമായി സ്കൂൾ നിർത്തലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായ ഈ നിർദേശമാണ് കോടതി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.