വീട് കയറി ആക്രമണം; ഏഴുപേർ അറസ്റ്റിൽ

തുറവൂർ: വീടു കയറി ആക്രമിച്ച സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. അരൂർ സ്വദേശികളായ അഖിൽ (28), നവീൻ (21), അരുൺകുമാർ (33), ശ്രീകുമാർ (35), നിഖിൽ (23), അജിത്ത് കുമാർ (22), ഷിജിൻ (24) എന്നിവരാണ്​ അറസ്റ്റിലായത്​. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ്​ ചെയ്​തു. തിങ്കളാഴ്ച രാത്രി അരൂർ കനകക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി നടത്തിയ ഗാനമേള സ്ഥലത്ത് ഇരു വിഭാഗം യുവാക്കൾ ഏറ്റുമുട്ടിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആക്രമണം ഉണ്ടായത്. പത്തംഗ സംഘം വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയാണ് ആക്രമണം നടത്തിയത്. അരൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ പുതുക്കേലിൽ കടവിൽ കലേഷ് (49), ഭാര്യ ബിന്ദു (43), മകൾ അതുൽ കൃഷ്ണ (18), അനുജൻ കാന്തിലാൽ (43), സജീഷിന്റെ മകൻ കാശിനാഥൻ (18) എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇവർ ചേർത്ത താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.