കായംകുളത്ത്​ ബസ് പണിമുടക്ക് ക്ലേശമായി

കായംകുളം: സ്വകാര്യബസുകളുടെ പണിമുടക്കിൽ ജനം വലഞ്ഞു. പണിമുടക്കിനെ നേരിടാൻ കെ.എസ്.ആർ.ടി.സി ബസുകൾ അധിക സർവിസ് നടത്തിയത് നേരിയ ആശ്വാസമായി. എന്നാൽ, സ്വകാര്യബസുകളെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ നിരത്തുകളിൽ പണിമുടക്ക് ബാധിച്ചു. കായംകുളം സ്റ്റാൻഡിലെ 65 ബസും ഓടിയില്ല. ഇവയെല്ലാംകൂടി ഇരുനൂറോളം ട്രിപ്പുകളാണ് നടത്തിയിരുന്നത്. കായംകുളം-ചെട്ടികുളങ്ങര-മാവേലിക്കര, രണ്ടാംകുറ്റി-മാവേലിക്കര, കായംകുളം-അടൂർ, ഓച്ചിറ-താമരക്കുളം, ഓച്ചിറ-കറ്റാനം, കറ്റാനം-മാവേലിക്കര റേഡുകളിലാണ് പണിമുടക്ക് സാരമായി ബാധിച്ചത്. കെ.പി റോഡിലാണ് കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തിയത്. തിങ്ങിനിറഞ്ഞായിരുന്നു ഇവിടെ സർവിസ്. ഗ്രാമീണ റോഡുകളിൽ ബസുകൾ ഇല്ലാതായത് വിദ്യാർഥികളെയാണ് കാര്യമായി ബാധിച്ചത്. പരീക്ഷക്ക്​ സമയത്ത് സ്കൂളുകളിൽ എത്താൻ മിക്കവരും പ്രയാസപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.