ചെങ്ങന്നൂർ: സമരം ചെയ്യുന്നവർ പദ്ധതിബാധിത പ്രദേശത്തുള്ളവരല്ലെന്നും തീവ്രവാദികളാണെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ജനവിരുദ്ധവും വോട്ട് ചെയ്ത ജനങ്ങളെ അപമാനിക്കലുമാണെന്ന് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. സമരം നടത്തുന്നത് ജാതിമതകക്ഷി രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി പദ്ധതി പ്രദേശത്തെ കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ സ്വതന്ത്ര സമര സമിതികളാണ്. അവർ ഒരു ഭീകരപ്രവർത്തനവും നടത്തിയിട്ടില്ല. സാംസ്കാരിക വകുപ്പ് പോലൊരു സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജനങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തുന്നത് ഒട്ടും ഭൂഷണമല്ല. തീവ്രവാദികൾ ഉണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. അതിനു കഴിയാത്തപക്ഷം മന്ത്രി മാപ്പ് പറയണമെന്നും സമര സമിതി ജില്ല കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.