ആലപ്പുഴയുടെ സമ്പൂർണ ഖരമാലിന്യ സംസ്കരണം; കരടുരേഖ തയാറാക്കി നഗരസഭ

ആലപ്പുഴ: ഖരമാലിന്യ സംസ്കരണത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്​ ആലപ്പുഴ നഗരസഭയും കാൻ ആലപ്പിയും (ഐ.ഐ.ടി മുംബൈ, കില) സംയോജിതമായി സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാലയിൽ കരടുരേഖ തയാറാക്കി. രണ്ടാം ദിന പരിപാടികൾ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്​ ഡയറക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. രോഹിത് ജോസഫ് വിഷയം അവതരിപ്പിച്ചു. പരീക്ഷിച്ച്​ വിജയിച്ച വിവിധ മാലിന്യസംസ്കരണ മേഖലകളിൽ പ്രവർത്തിക്കുന്ന വി. മനോജ്‌ കുമാർ (കുന്നംകുളം), ഡോ. ദാമോദരൻ (ഐ.ആർ.ടി.സി), ശ്രേയസ് (ഐ.ആർ.ടി.സി), ശ്രീരാഗ് (ഗ്രീൻ വേംസ്), മണലിൽ മോഹനൻ (വടകര മുനിസിപ്പാലിറ്റി), സി.എൻ. മനോജ്‌ എന്നിവർ സംസാരിച്ചു. നഗരസഭ അധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. പ്രഫ. എൻ.സി. നാരായണൻ സ്വാഗതം പറഞ്ഞു. ഇതിലെ ചർച്ചകളെ ക്രോഡീകരിച്ചാണ്​ ആലപ്പുഴയുടെ സമ്പൂർണ ഖരമാലിന്യ സംസ്കരണത്തിനായുള്ള കരടുരൂപരേഖ തയാറാക്കിയത്​. നഗരത്തിൽ നടന്നുവരുന്ന നിർമല ഭവനം നിർമല നഗരം 2.0, അഴകോടെ ആലപ്പുഴ ശുചിത്വ പദ്ധതി എന്നിവക്ക്​ കരടുരേഖ പുതിയ ദിശാബോധം പകരുമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.