കായംകുളം നഗരസഭ: കൗൺസിലർക്കെതിരെ സെക്രട്ടറിയുടെ പരാതി ഓംബുഡ്​സ്​മാന്​

കായംകുളം: നഗരസഭ കൗൺസിൽ യോഗത്തിനിടെ സെക്രട്ടറിക്ക് മർദനമേറ്റ വിഷയം ഓംബുഡ്സ്​​മാന്​ മുന്നിൽ. ലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിലിന് എതിരെ സെക്രട്ടറി ധീരജമാത്യു നൽകിയ പരാതിയാണ് സർക്കാർ ഓംബുഡ്സ്​മാന് കൈമാറിയത്​. നവംബറിൽ കൗൺസിൽ യോഗത്തിനിടെയുണ്ടായ തർക്കമാണ് വിഷയങ്ങൾക്ക് അടിസ്ഥാനം. ബഹളത്തിനിടെ മേശപ്പുറത്തിരുന്ന നഗരസഭ ചട്ടമടങ്ങിയ ബുക്ക് വലിച്ചെറിഞ്ഞത് സെക്രട്ടറിയുടെ ദേഹത്ത് തട്ടി വീഴുകയായിരുന്നു. സെക്രട്ടറി പൊലീസിൽ നൽകിയ പരാതി പിൻവലിക്കുന്നതിന് ഭരണപക്ഷത്തുനിന്നുവരെ സമ്മർദമുയർന്നത് ചർച്ചയായിരുന്നു. അതിനിടെ നഗരകാര്യ ഡയറക്ടർക്ക് മുന്നിലെത്തിയ വിഷയം വിശദ പരിശോധനകൾക്കുശേഷമാണ്​ ഓംബുഡ്സ്​​മാന് വിട്ടത്​. ജനപ്രതിനിധികളും ഉദ്യോഗസ്ഥനും തമ്മിലെ തൊഴിൽപരമായ ബന്ധം നഷ്ടമാക്കിയെന്നാണ്​ റിപ്പോർട്ടിൽ. കൗൺസിൽ യോഗത്തിനിടെ നേരത്തേയുണ്ടായ സമാന സംഭവങ്ങളും പരിശോധനകൾക്ക് വിധേയമാക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. കൗൺസിൽ ഹാളിനുള്ളിലെ കൈയേറ്റം സംബന്ധിച്ച് പൊലീസിന് ലഭിച്ച പരാതികൾ സമർപ്പിക്കാനും നിർദേശം ലഭിച്ചതായാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.