കണ്ടൽവനമൊരുക്കി നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ

അമ്പലപ്പുഴ: ജലദിനത്തിൽ പ്രവർത്തകർ. പുന്നപ്ര വടക്ക് പഞ്ചായത്ത് 17ാം വാർഡിലെ കടൽത്തീരത്തോട് ചേർന്ന അറപ്പക്കൽ പൊഴിയോരത്താണ് നൂറോളം പ്രവർത്തകർ കണ്ടൽച്ചെടികൾ നട്ടത്. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേറ്റർ കെ.എസ്. മായാബായ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രിറ്റി തോമസ്, കെ.എൻ. ഇ .എഫ് സംസ്ഥാന പ്രസിഡന്‍റ്​ വി.എസ്. ജോൺസൺ, പെട്രീഷ്യ, സ്മിത മൈക്കിൾ എന്നിവർ സംസാരിച്ചു. മികച്ച ഫോറസ്റ്റർ അവാർഡ് ജേതാവ് പി. ജോണിനെ റിട്ട. എ.ഇ. ഒ.പി സുരേഷ് ബാബുവും കോവിഡ് കാലത്ത് വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിസ്ഥിതി പ്രവർത്തനങ്ങളിൽ വിജയികളായ വിദ്യാർഥികളെ റിട്ട. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാറും അനുമോദിച്ചു. (ചിത്രം.... നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ കണ്ടല്‍ച്ചെടികള്‍ നടുന്നതിന്‍റെ ഉദ്ഘാടനം എച്ച്.സലാം എം.എല്‍.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.