മാനവസാഹോദര്യം പുലരും -എം.ഐ അബ്​ദുൽഅസീസ്

​ ആലപ്പുഴ: വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കെട്ടകാലത്തിനുശേഷം മാനവസാഹോദര്യം പുലരുമെന്ന്​ ജമാഅത്തെ ഇസ്​ലാമി സംസ്ഥാന അമീർ എം.ഐ. അബ്​ദുൽഅസീസ്​. മനുഷ്യസ്നേഹവും മാനവനന്മയുമാണ് നിലനിൽക്കേണ്ട മൂല്യങ്ങൾ. ശുഭ പ്രതീക്ഷ കൈവിടാതെ അതിനുവേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക. വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഓഡിറ്റോറിയത്തിൽ നടന്ന സമകാലിക സൗഹൃദ ഒത്തുചേരൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്‍റ്​​ അമീർ പി. മുജീബ് റഹ്മാൻ, മുസ്​ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ, എം.ഇ.എസ്​ ജില്ല പ്രസിഡന്‍റ്​ അഡ്വ. എ.എ. റസാഖ്, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഷമീർ ഫലാഹി, കമാൽ എം. മാക്കിയിൽ, ഹസൻ പൈങ്ങാമഠം, ഫൈസൽ ഷംസുദ്ദീൻ, അസീസ്, ജമാൽ പള്ളാത്തുരുത്തി, എസ്.എം. ഷരീഫ്, നസീർ പുന്നക്കൽ, നൗഫൽ, ഷാജി കോയ, നൗഷാദ് പടിപ്പുര, സി.സി നിസാർ പൊന്നാട, റഹീം പൂവത്തിൽ, പി.എ. സലീം, എം. മുഹമ്മദ്, ബി.എ.ഗഫൂർ, സുനീർ, സലീം അങ്ങാടി വീട്, സജീർ, നവാസ് ജമാൽ തുടങ്ങിയവർ പങ്കെടുത്തു. ------ APL jamaathe islami ameer ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഓഡിറ്റോറിയത്തിൽ നടന്ന സമകാലിക സൗഹൃദ ഒത്തുചേരൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്​ഘാടനം ചെയ്യുന്നു ------------ കാമറകളുടെ അനുബന്ധ ഉപകരണങ്ങൾ കവർന്നു ആലപ്പുഴ: ആര്യാട്​ പഞ്ചായത്തിലെ 10ാം വാർഡിലെ കോളഭാഗം-കുറ്റിപ്പുറം റോഡിന്‍റെ വശങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ ഡി.വി.ആറും അനുബന്ധ ഉപകരണങ്ങളും കവർന്നു​. പുതിയ ​കാമറകൾ സ്ഥാപിക്കുന്നതിനായി ഹോർട്ടി കോർപ്​ ഗോഡൗണിന്​ സമീപം സ്ഥാപിച്ച കാമറപോസ്റ്റും മോഷണംപോയി. മറ്റ്​ കാമറകൾക്കും കേടുപാടുവരുത്തി. തെക്കനാര്യാട്​ തിരുവിളക്ക്​ വിപഞ്ചിക വൈ.എസ്​.എസ്​, നോർത്ത്​ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.