തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പ്

ഹരിപ്പാട്: നഗരസഭയിലെ നഗര തെരുവുകച്ചവട സമിതിയിലേക്ക് വഴിയോരക്കച്ചവടക്കാരുടെ ഒമ്പത് പ്രതിനിധികളെ തെരഞ്ഞെടുക്കും. നാമനിർദേശ പത്രിക 23ന് രാവിലെ 10 മുതൽ ഏപ്രിൽ ഒന്നിന്​ വൈകീട്ട്​ അഞ്ചുവരെ വരണാധികാരിയായ നഗരസഭ ഹെൽത്ത്​ ഇൻസ്​പെക്ടർക്ക് നൽകാം. ഏപ്രിൽ 12ന്​ രാവിലെ 11 മുതൽ വൈകീട്ട്​ മൂന്നുവരെയാണ് തെരഞ്ഞെടുപ്പ്. അന്നേ ദിവസം വൈകീട്ട്​ വോട്ടെണ്ണൽ നടക്കും. നാമനിർദേശ പത്രികയിൽ കൂടുതൽ വിവരങ്ങളും പ്രവൃത്തി ദിവസങ്ങളിൽ നഗരസഭ ഓഫിസിൽനിന്ന് ലഭിക്കുമെന്ന് വരണാധികാരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.