ബൈക്ക് നിയന്ത്രണംതെറ്റി കാറിലിടിച്ച്​ യുവാവിന് പരിക്ക്

അമ്പലപ്പുഴ: ദേശീയപാതയിൽ പറവൂർ വില്ലേജിനുസമീപം നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിച്ചു. വൈകീട്ട് അഞ്ചോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ്​ ബൈക്ക് യാത്രക്കാരനായ ചതുർഥ്യാകരി വേണാട്ടുകാട് പരിപ്പൂത്തറയിൽ സജീഷിന്​ (24) പരിക്കേറ്റു. നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.